ടെക്സസ്: പ്രമുഖ വിമാനക്കമ്പനിയായ സ്പിരിറ്റ് എയർലൈൻസ് പ്രവർത്തനം നിർത്തിയതോടെ ടെക്സസിൽ മാത്രം 900-ലധികം ജീവനക്കാർക്ക് ജോലി നഷ്ടമായി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കമ്പനി പാപ്പരായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ കഴിഞ്ഞാഴ്ചയാണ് സർവീസുകൾ അവസാനിപ്പിച്ചത്.
ഡാളസ് - ഫോർട്ട്വർത്ത് വിമാനത്താവളത്തിലെ 444 ജീവനക്കാരെയും ഹൂസ്റ്റണിലെ 500-ലധികം ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്. ഇതിൽ പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡന്റകളും ഉൾപ്പെടുന്നു.
സ്പിരിറ്റ് എയർലൈൻസ് പ്രവർത്തനം നിർത്തിയതോടെ നവംബർ വരെയുള്ള അയായിരത്തോളം സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. ഇത് യാത്രക്കാരെയും വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കും.
ബജറ്റ് എയർലൈൻ രംഗത്തെ പ്രമുഖരായിരുന്ന സ്പിരിറ്റിന്റെ മഞ്ഞ വിമാനങ്ങൾ കൂടിയാണ് ഇതോടെ ആകാശത്തുനിന്ന് അപ്രത്യക്ഷമാകുന്നത്.